ഉപവാസ സമരം നടത്തി

ബാലുശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലുശ്ശേരിയിൽ യുവമോർച്ച ജില്ല സെക്രട്ടറി മിഥുൻ മോഹൻ അനുഷ്​ഠിക്കുന്ന ഉപവാസ സമരം മണ്ഡലം പ്രസിഡൻറ്​ ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരൻ, റജി തായങ്ങോട്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പുത്തഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. പി.കെ. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.