ജോർജ് എം. തോമസ് എം.എൽ.എക്കെതിരെ കേസെടുക്കണം -യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: റോഡ് അഴിമതിക്കെതിരെ കോടതിയെ സമീപിച്ച യുവാവിനെ അടിക്കണമെന്ന് ആഹ്വാനം ചെയ്ത ജോർജ് എം. തോമസ് എം.എൽ.എ ഗുണ്ടാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പരസ്യ മായി അക്രമത്തിന് ആഹ്വാനം ചെയ്ത എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു. നജീബ് കൽപൂര് അധ്യക്ഷത വഹിച്ചു. നവീൻ കൊട്ടാരത്തിൽ, സെബിൻ പൈമ്പിള്ളിൽ, സിജോ മച്ചുഴിയിൽ, ഉന്മേഷ് മരഞ്ചാട്ടി, അരുൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.