ടി.പി.സി മുഹമ്മദ് മാസ്​റ്റർ അവാർഡ് പി. സിക്കന്ദറിന്

കൊടുവള്ളി: ഗ്രാമപഞ്ചായത്ത് അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ടി.പി.സി മുഹമ്മദ് മാസ്​റ്ററുടെ പേരിൽ മികച്ച സന്നദ്ധ സാമൂഹിക പ്രവർത്തകന്​ കരുവൻപൊയിൽ കോൺഗ്രസ്​ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അവാർഡിന്​ പി. സിക്കന്ദർ അർഹനായി . ഭിന്നശേഷിക്കാരെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുഖ്യധാരയിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്നണിപ്രവർത്തകനായ സിക്കന്ദർ എസ്.എൽ.സി.സി നാഷനൽ ട്രസ്​റ്റ്​ മെമ്പർ കൂടിയാണ്​.10,001 രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് അവാർഡ്. മാസ്​റ്ററുടെ ഒന്നാം ചരമവാർഷിക ദിനമായ 27ന് എം.കെ. രാഘവൻ എം.പി. അവാർഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.