കണ്ണൂര്‍ വിമാനത്താവളം: ഒരു കിലോ സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന്​ അരക്കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി. വടകര ഇരിങ്ങാനൂര്‍ സ്വദേശി ഹാരിസില്‍ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. കസ്​റ്റംസ് അസി. കമീഷണര്‍ ഇ. വികാസി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.