സപ്ലൈകോ ലോറി ഡ്രൈവര്‍ക്ക് കോവിഡ്: വൈകിയാലും ഓണക്കിറ്റ് ലഭിക്കും

വടകര: ലോറി ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ സപ്ലൈകോയുടെ വടകര ഡിപ്പോ പൂട്ടിയതോടെ താലൂക്കിലെ ഓണക്കിറ്റ് വിതരണത്തെക്കുറിച്ചുള്ള ആശങ്ക നീങ്ങിയില്ല. ശനിയാഴ്ച വിവിധ വകുപ്പ് ജീവനക്കാരുമായി ഇതുസംബന്ധിച്ച് കലക്ടര്‍ സാംബശിവറാവു ചര്‍ച്ച നടത്തി. എന്നാല്‍, അന്തിമ തീരുമാനത്തി​െലത്തിയില്ല. കിറ്റ് വിതരണ തീയതി നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരുടെ പരിശോധന ചെവ്വാഴ്ചയാണ് നടക്കാന്‍ സാധ്യത. ഇത്​ പൂര്‍ണമായും നെഗറ്റിവ് ആവുകയാണെങ്കില്‍ കിറ്റ് വിതരണം സമയബന്ധിതമായി നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നിലവില്‍ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോക്കു പുറമെ ഒമ്പത് മാവേലി സ്​റ്റോറുകളും 11 കിറ്റ് പാക്കിങ് കേന്ദ്രങ്ങളും പൂട്ടിയിരിക്കുകയാണ്. ലോകനാര്‍കാവ് മാവേലി സ്​റ്റോറിലെ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇൗ മാവേലി സ്​റ്റോറും പൂട്ടി. താലൂക്കിലെ മാവേലി സ്​റ്റോറുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത് ലോകനാര്‍കാവിലെ സപ്ലൈകോ ഡിപ്പോയില്‍നിന്നാണ്. ഡിപ്പോയില്‍നിന്ന് സാധനങ്ങ​െളത്തിയാല്‍ മാത്രമേ മറ്റ് പാക്കിങ് കേന്ദ്രങ്ങളിലും തടസ്സമില്ലാതെ പാക്കിങ് നടക്കൂ. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക കിറ്റ് തയാറാക്കുന്നത് ലോകനാര്‍കാവില്‍ നിന്നാണ്. ഇത് അവസാനഘട്ടത്തിൽ എത്തിനില്‍ക്കെയാണ് കേന്ദ്രം പൂട്ടിയത്. പുതിയ സാഹചര്യത്തില്‍, മത്സ്യത്തൊഴിലാളി കിറ്റ്​ വിതരണവും വൈകും. ഇതിനിടെ കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്ന്​ വടകര താലൂക്കിലേക്കുള്ള കിറ്റ് ഒരുക്കാന്‍ കഴിയുമോയെന്ന ആലോചനയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.