എടച്ചേരിയിൽ പാലം നിർമാണത്തിന് ഭൂമിപൂജ വിവാദത്തിൽ

നാദാപുരം: ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂമിപൂജ സംഭവം വിവാദത്തിൽ. എടച്ചേരി-വില്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേങ്ങോളി പാലം നിർമാണത്തി​ൻെറ ഭാഗമായി 13ാം വാർഡിലാണ് പൂജ നടത്തിയത്. പരിപാടിയിൽ സി.പി.എം പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഗംഗാധരൻ മാസ്​റ്റർ അടക്കമുള്ളവർ സംബന്ധിച്ചിരുന്നു. 21 കോടി രൂപ ചെലവിലാണ് ഇരു പഞ്ചായത്തുകളിലായി പാലം നിർമിക്കുന്നത്. സി.പി.എം ജനപ്രതിനിധി അടക്കം പരിപാടിയുടെ ഭാഗമായതാണ് ചർച്ചയായത്. കാസർകോട്​ കേന്ദ്രമായ ജാസ്മിൻ കൺസ്ട്രക്​ഷൻ കമ്പനിയാണ് കരാറുകാർ. കുറ്റിയിടൽ കർമത്തിലാണ് പ​ങ്കെടുത്തതെന്ന് വികസന സമിതി ചെയർമാൻ ദാമോദരൻ മാസ്​റ്റർ പറഞ്ഞു. കരാറുകാർ നടത്തിയ പൂജകർമവുമായി ഗ്രാമപഞ്ചായത്തിന് ബന്ധമില്ലെന്ന് എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. അരവിന്ദാക്ഷൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.