ഉള്ള്യേരി ഓട്ടോ സ്​റ്റാൻഡ്​ അടച്ചു

ഉള്ള്യേരി: ബാലുശ്ശേരി പഞ്ചായത്തിലെ കാഞ്ഞിക്കാവ് ഒന്നാം വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ ജ്യേഷ്ഠൻ ഡ്രൈവറായി ജോലി ചെയ്യുന്ന ഉള്ള്യേരിയിലെ ഓട്ടോ സ്​റ്റാൻഡ്​ അടച്ചു. ഇയാളുടെ ഓട്ടോയിൽ ആഗസ്​റ്റ്​ ആറുമുതൽ യാത്ര ചെയ്തവരും ഉള്ള്യേരി സ്​റ്റാൻഡിലെ മറ്റ് ഓട്ടോ ഡ്രൈവർമാരും സെക്കൻഡറി കോൺടാക്ട് ആയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ അധികൃതർ നിർദേശം നൽകി. ഉള്ള്യേരി -കൊയിലാണ്ടി റോഡിലെ ഓട്ടോ സ്​റ്റാൻഡ് താൽക്കാലികമായി അടച്ചതായി ഓട്ടോ കോഓഡിനേഷൻ കമ്മിറ്റിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.