എട്ടുലക്ഷത്തി​െൻറ ചന്ദനമുട്ടികളുമായി യുവാവ്​ അറസ്​റ്റിൽ

എട്ടുലക്ഷത്തി​ൻെറ ചന്ദനമുട്ടികളുമായി യുവാവ്​ അറസ്​റ്റിൽ കണ്ണൂർ: എട്ടുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളുമായി ഒാേട്ടാ ഡ്രൈവറായ യുവാവ്​ അറസ്​റ്റിൽ. മട്ടന്നൂർ, ശിവപുരം, നടുവനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കോളാരിയിൽ വെച്ചാണ്​ തില്ല​േങ്കരി ഇയ്യംബോട്​ ചോക്കലമ്മൽ കെ. രഞ്​ജിത്തിനെ (32) ഫോറസ്​റ്റ്​ ഫ്ലൈയിങ്​ സ്​ക്വാഡ്​ സംഘം അറസ്​റ്റ്​ ചെയ്​തത്​. ഇയാളിൽനിന്ന്​ 82 കിലോയോളം ചന്ദനമുട്ടിയാണ്​ പിടികൂടിയത്​. ചന്ദനമുട്ടി കടത്താനുപയോഗിച്ച ഒാേട്ടായും കസ്​റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനത്തിന്​ എട്ടുലക്ഷത്തോളം വിലവരും. ഫോറസ്​റ്റ്​ ഫ്ലൈയിങ്​ സ്​ക്വാഡ്​ കണ്ണൂർ ഡിവിഷനൽ ഒാഫിസർ എം.എ. അനസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തുടരന്വേഷണത്തിനായി കേസ്​ കൊട്ടിയൂർ റേ​ഞ്ച്​ ഫോറസ്​റ്റ്​ ഒാഫിസർക്ക്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.