ഡ്രൈവര്‍ക്ക് കോവിഡ്: സ​ൈപ്ലകോ ഡിപ്പോ അടച്ചു

വടകര: സ​ൈപ്ലകോയുടെ വടകര താലൂക്ക് ഡിപ്പോയിലെ ലോറി ഡ്രൈവര്‍ക്ക് കോവിഡ്. ഇതോടെ, ഡിപ്പോ അടച്ച്​ മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ക്വാറൻറീനില്‍ പോയി. ലോകനാര്‍ കാവില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോയിൽ 13 കയറ്റിറക്ക് തൊഴിലാളികളും 12 ജീവനക്കാരും നാല് ലോറി ഡ്രൈവര്‍മാരുമാണുള്ളത്. കായക്കോടി സ്വദേശിയായ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കിലെ എല്ലാ സ​ൈപ്ലകോ സ​്റ്റോറുകളിലേക്കും സാധനങ്ങള്‍ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. ഓണക്കിറ്റി‍ൻെറ വിതരണച്ചുമതലയും ഈ കേന്ദ്രത്തിനാണ്. ജീവനക്കാരെല്ലാം ക്വാറൻറീനില്‍ പോയ സാഹചര്യത്തില്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.