സപ്ലൈകോ ഡ്രൈവറുടെ സമ്പർക്കം; ഡിപ്പോയും റേഷൻ കടയും പൂട്ടി

കുറ്റ്യാടി: ഒാണക്കിറ്റിന്​ വടകര സിവിൽ സപ്ലൈസ് കോർപറേഷൻ ഡിപ്പാേയിൽനിന്ന് മാവേലി സ്​റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന്​ വില്യാപ്പള്ളി പഞ്ചായത്തിലെ സപ്ലൈകോ ഡിപ്പോയും കായക്കൊടിയിലെ റേഷൻ കടയും അടച്ചു. കായക്കൊടി മുട്ടുനട വാഡിലെ യുവാവിനാണ് വ്യാഴാഴ്ച കുണ്ടുതോട് പി.എച്ച്​.സിയിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾ ബന്ധപ്പെട്ട, ചികിത്സ തേടിയ കായക്കൊടിയിലെ സ്വകാര്യ ക്ലിനിക്​, കുറ്റ്യാടി ഗവ. ആശുപത്രി, വിവിധ മാവേലി സ്​റ്റോറുകളിലെ പാക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ ആരോഗ്യവകുപ്പ് അറിയിച്ചു. ബന്ധുക്കളും മറ്റുമായി അമ്പതോളം പേർക്ക്​ സമ്പർക്കമുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കുറ്റ്യാടിയിൽ പാക്കിങ്ങിന്​ കൂടിയ കോവിഡ് ഡ്യൂട്ടിയുള്ള അധ്യാപകനടക്കം നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്. കായക്കൊടിയിലെ റേഷൻകട മറ്റു ജീവനക്കാരെവെച്ച് തുറന്നുപ്രവർത്തിപ്പിക്കാൻ ശ്രമംനടക്കുന്നതായി റേഷനിങ് ഇൻസ്പെക്ടർ നാട്ടുകാരെ അറിയിച്ചു. കുറ്റ്യാടി ഗവ. ആശുപത്രിയിൽ 18ന് രാവിലെ 10.30നും 11.30നും ഇടയിൽ ഇയാൾ ചികിത്സ തേടിയതിനാൽ അന്ന് ആശുപത്രി സന്ദർശിച്ച രോഗികളും ബന്ധുക്കളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും സ്വയം നിരീക്ഷണത്തിൽ പോകാനും ആശുപത്രി അധികൃതർ നിർദേശിച്ചു. കായക്കൊടി പതിനാറാം വാർഡിൽ ബുധനാഴ്ച സ്ത്രീക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. അവരുടെയും മുട്ടുനടയിലെ യുവാവി​ൻെറയും സമ്പർക്കത്തിലുള്ളവർക്ക് ശനിയാഴ്ച ആൻറിജൻ ടെസ്​റ്റ്​ നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. കൂടാതെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.