ജീവിതത്തിന്​ വെളിച്ചവും അലങ്കാരവുമില്ലാതെ ഒരു കൂട്ടർ

കോഴിക്കോട്​: കോവിഡ്​കാലത്ത്​ ജീവിതത്തിന്​ ഒരു അലങ്കാരവുമില്ലാതെ പന്തൽ അലങ്കാര, ലൈറ്റ്​ ആൻഡ്​​ സൗണ്ട്​ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരങ്ങൾ. ലോക്​ഡൗൺ തുടങ്ങിയ മാർച്ച്​ അവസാന വാരത്തിന്​ മ​ു​േമ്പ ഇവർക്ക്​ പണിയില്ലാതായിരുന്നു. സംസ്​ഥാനത്തെ 15,000 ഉടമകളും ആയിരക്കണക്കിന്​ തൊഴിലാളികളുമാണ്​ വരുമാനമില്ലാതെ പട്ടിണിയിലായത്​. ലക്ഷക്കണക്കിന്​ രൂപയുടെ സാധനങ്ങളാണ്​ കടകളിൽ വെറുതെ കിടക്കുന്നത്​. ലൈറ്റ്​ ആൻഡ്​​ സൗണ്ട്​ ആവശ്യത്തിനുള്ള ഇല്​കട്രിക്​​, ഇലക്​ട്രോണിക്​ സാധനങ്ങൾ പലതും തുരു​െമ്പടുത്തു. സമ്മേളനങ്ങൾ, ഉത്സവങ്ങൾ, ക്ലബ്​ വാർഷികം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്കായി സ്​ഥിരമായി ഉപയോഗിക്കുന്നതായിരുന്നു ഇവയെല്ലാം. പന്തൽ, അലങ്കാര സാധനങ്ങളുടെ അവസ്​ഥയും ഇത്​ തന്നെ. ജനനം മുതൽ മരണം വ​െ​്ര എല്ലാ ആവശ്യങ്ങൾക്കും കൂ​െടയുണ്ടാകുന്നവർക്കാണ്​ ഈ ദുർഗതി. സാമൂഹിക അകലം പാലിച്ച്​ 200 പേർക്ക്​ വിവാഹത്തിൽ പ​ങ്കെടുക്കാൻ അവസരം നൽകണമെന്നും സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കണമെന്നുമാണ്​ കേരള സ്​റ്റേറ്റ്​ ഹയർഗുഡ്​സ്​ ഓണേഴ്​സ്​ അസോസിയേഷ​ൻെറ ആവശ്യം. വാടക സ്​റ്റോറുകളിൽ വെറുതെ കിടക്കുന്ന വാഹനങ്ങളെ നികുതിയിൽ നിന്ന്​ ഒ​ഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിമാർക്കും എം.പിമാർക്കും മറ്റ്​ ജനപ്രതിനിധികൾക്കും അസോസിയേഷൻ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.