ചെറുതാഴം ഇനി സമ്പൂർണ ശുചിത്വ ഗ്രാമം

പയ്യന്നൂർ: ചെറുതാഴം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും മാലിന്യ നിർമാർജന സംവിധാനങ്ങൾ, റിങ്​ കമ്പോസ്​റ്റ്​​, പൈപ്പ് കമ്പോസ്​റ്റ്​, മണ്ണിര കമ്പോസ്​റ്റ്​ മുതലായവയും നൽകി. പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും പ്ലാസ്​റ്റിക് ശേഖരണത്തിന് 34 അംഗങ്ങളുള്ള ഹരിതകർമസേന, വിവിധ ഭാഗങ്ങളിലായി അഞ്ച് ബോട്ടിൽ ബൂത്തുകൾ, മാലിന്യ സംസ്കരണ കേന്ദ്രം, ഓഫിസുകളിലും സ്കൂളുകളിലും ഹരിത പ്രോട്ടോകോൾ മുതലായവ നടപ്പിലാക്കി. ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ പ്രഖ്യാപനം നടത്തി. ഹരിത മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ക്ലീൻ കേരള മിഷൻ കോഓഡിനേറ്റർ ആശ്വാസ്, പഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രഭാവതി, സെക്രട്ടറി സി.എം. ഹരിദാസ്, ഇ. വസന്ത, ശോഭ എന്നിവർ സംസാരിച്ചു. ടി.വി. രാജേഷ് എം.എൽ.എ മിനി എം.സി.എഫ് ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.