സ്വാശ്രയ കോളജ്​ ജീവനക്കാർക്ക് ശമ്പളം നൽകാൻ നിർദേശം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ സ്വാശ്രയ കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കും ലോക്​ഡൗൺ കാലത്ത്​ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ പ്രിൻസിപ്പൽമാർക്ക് സർവകലാശാല പ്രത്യേക ഉത്തരവിലൂടെ നിർദേശം നൽകി. എല്ലാ സ്ഥാപനങ്ങളും വിദ്യാർഥികളുടെ വാർഷിക ഫീസ് മുൻകൂട്ടി സെമസ്​റ്റർ ആരംഭത്തിൽ തന്നെ ഈടാക്കിയിരുന്നെങ്കിലും അഞ്ചു ജില്ലകളിലെ മിക്ക കോളജുകളിലും ശമ്പളം മുടങ്ങിയിരുന്നു. ചില മാനേജ്മൻെറുകൾ മുന്നറിയിപ്പില്ലാതെ ശമ്പളം വെട്ടിക്കുറച്ചു. തുടർന്ന്​ സ്വാശ്രയ കോളജ് ടീച്ചേഴ്സ് ആൻഡ് സ്​റ്റാഫ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സർവകലാശാല രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു. സർവകലാശാല ഉത്തരവ് നടപ്പാക്കിയെന്ന്​ ഉറപ്പുവരുത്താൻ അഞ്ചു മാസത്തെ ശമ്പള അക്വിറ്റൻസ് യൂനിവേഴ്സിറ്റിക്ക് കൈമാറാനും നിർദേശമുണ്ട്. ഈ ഉത്തരവും പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.