അബ്​ദുറഹീമി​െൻറ വേർപാട് നാടി​െൻറ നൊമ്പരമായി

അബ്​ദുറഹീമി​ൻെറ വേർപാട് നാടി​ൻെറ നൊമ്പരമായി തലശ്ശേരി: കോവിഡ് പ്രതിസന്ധിക്കിടയിൽ ഖത്തറിൽ മലയാളികളെ സഹായിക്കാൻ ഓടി നടന്ന കതിരൂർ സ്വദേശി എടത്തിൽ അബ്​ദുൽറഹീമി​ൻെറ വേർപാട് നാടിന്​ നൊമ്പരമായി. ഖത്തറില്‍ ക്വാറൻറീനില്‍ കഴിയുന്നതിനിടയിലാണ് തിങ്കളാഴ്​ച ഹൃദയാഘാതത്താൽ മരിച്ചത്. ഇന്‍കാസി​ൻെറ തലശ്ശേരി ബ്ലോക്ക്‌ പ്രസിഡൻറാണ്. കോവിഡ്​ ദുരിതത്തിൽപെട്ടവർക്ക്​ ഭക്ഷണമെത്തിക്കാനും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കാനും മുൻനിരയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ കെ. മുരളീധരൻ, കെ. സുധാകരൻ, സഫാരി മാൾ എം.ഡി കെ. സൈനുൽ ആബിദ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, കെ.പി.സി.സി മെംബർ മമ്പറം ദിവാകരൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.