ഏഴോം പഞ്ചായത്ത് സമ്പൂർണ ലോക്​ഡൗണി​േലക്ക്

പഴയങ്ങാടി: ഏഴോം, മാടായി പഞ്ചായത്തിൽ ലോക്​ഡൗണടക്കമുള്ള നിയന്ത്രണങ്ങൾ അടുത്ത ഏഴ് ദിവസത്തേക്ക് കർശനമാക്കിയതായി ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല, മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി എന്നിവർ അറിയിച്ചു. ഏഴോം പഞ്ചായത്തിൽ അടിപ്പാലത്തെ കുടുംബത്തിലെ നാലുപേർക്ക് മാട്ടൂലിൽനിന്നുള്ള സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴോം പഞ്ചായത്തും ഇയാളുമായി മാടായി പഞ്ചായത്തിൽ ആളുകൾ സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ മാടായി പഞ്ചായത്തും നടപടികൾ കർശനമാക്കി. ഏഴോം പഞ്ചായത്തിൽ സമ്പൂർണ ലോക്​ഡൗണാണ്​. ബുധനാഴ്ച ഉച്ചവരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് ഹോം െഡലിവറി അനുവദിക്കും. ബാങ്കുകളും ഓഫിസുകളും പൊതുഗതാഗതവും ഉണ്ടാകില്ല. മാടായി പഞ്ചായത്തിലെ പതിനാറാം വാർഡിലേക്കുള്ള റോഡ് ഗതാഗതം നിരോധിച്ചു. പുതിയങ്ങാടി ബസ് സ്​റ്റാൻഡ്​, ബീച്ച് റോഡ് മുതൽ ഹാജി റോഡ് വരെ, സി.കെ റോഡ്, ചേരിക്കള്ളി മഞ്ച റോഡ്, പുതിയവളപ്പ് റോഡ്, ബിലാൽ പള്ളി റോഡ് എന്നിവ അടച്ചിട്ടു. മാടായി പഞ്ചായത്തിൽ ബുധനാഴ്ച മുതൽ കടകൾക്ക് രാവിലെ എട്ടുമുതൽ 12 വരെ പ്രവർത്തിക്കാൻ മാത്രമാണ് അനുമതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.