സമ്പൂർണ ലോക്​ഡൗൺ; പരിശോധന കർശനമാക്കി

ണിനെ തുടർന്ന്​ ചക്കരക്കല്ലിൽ പൊലീസ് പരിശോധന കർശനമാക്കി. അഞ്ചരക്കണ്ടി പാലം മുതൽ മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയം വരെയുള്ള മുഴുവൻ കടകളുമാണ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നത്​. അഞ്ചരക്കണ്ടി പഞ്ചായത്തിലെ മൂന്ന്​, നാല്​, അഞ്ച്​ വാർഡുകൾ ഒഴികെ എല്ലാ പ്രദേശങ്ങളും കണ്ണൂർ കോർപറേഷൻ പരിധിയിലെ 15, 16, 17,18,19,20, 21, 22, 23, 30 വാർഡുകളും ചെമ്പിലോട് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും മുണ്ടേരി പഞ്ചായത്തിലെ ചൂള പ്രദേശവുമാണ് ചൊവ്വാഴ്ച മുതൽ അടച്ചിട്ടത്. തട്ടാരി പാലത്തിന് മുകളിൽ റോഡ് പൊലീസ് പാതി അടച്ചിട്ടിരിക്കുകയാണ്. ചെമ്പിലോട് പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക ചെറിയ റോഡുകളും അടച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.