താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കോട്ടനട, കരയത്തൊടി, മഞ്ഞപ്പാലം, നിർമല്ലൂർ കാട്ടാമ്പള്ളി, ബാലുശ്ശേരി പഞ്ചായത്തിലെ ആറാളക്കൽ, മുണ്ടോളിപ്പൊയിൽ, എടപ്പാടി താഴെ, ഒച്ചത്ത് താഴെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മഞ്ഞപ്പാലം കരയത്തൊടി, എടപ്പാടിതാഴെ, കൈതോളിവയൽ ഭാഗത്ത് കഴിഞ്ഞദിവസം വെള്ളം കയറി. വീട്ടുകാർ ബന്ധുഗൃഹങ്ങളിലേക്ക് മാറി. മഞ്ഞപ്പാലം-കരയത്തൊടി റോഡ് വെള്ളം കയറി ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. മഞ്ഞപ്പുഴയും പൂനൂർപുഴയും കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.