കോവിഡ്: നിയമലംഘനം കണ്ടെത്താൻ നാദാപുരത്ത് പൊലീസ് പ്രത്യേക സംഘം രൂപവത്​കരിച്ചു

നാദാപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയുന്നതിന് മൂന്ന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുക, സമ്പർക്ക പട്ടികയിലുള്ളവരെയും ക്വാറൻറീനിൽ കഴിയുന്നവരെയും നിരീക്ഷിക്കുക എന്നിവ​ക്കാണ്​ പ്രത്യേകം പൊലീസ് സംഘത്തെ നിയോഗിച്ചത്. ഒരു എ.എസ്.ഐയുടെയും മൂന്ന് പൊലീസുകാരുടെയും നേതൃത്വത്തിലാണ് സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നുള്ള പരിശോധന നടത്തുന്നത്. പ്രധാന ടൗണുകളിലും കവലകളിലും പൊലീസി​ൻെറ സേവനമുണ്ടാകും. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക പരിശോധിക്കുന്നതിന് വിപുല സംവിധാനമാണ് പൊലീസ് തയാറാക്കിയത്. സമ്പർക്ക പട്ടികയിലുള്ളവർ പുറത്തിറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടി മൊബൈൽ ടവർ പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. എ.എസ്.ഐയുടെ നേതൃത്വത്തിൽ നാല് പേർക്ക് ഇതി​ൻെറ ചുമതല നൽകി. ക്വാറൻറീനിൽ കഴിയുന്നവരെ സന്ദർശിക്കാനും അവരുടെ കാര്യങ്ങൾ മനസ്സിലാക്കാനുമാണ് ഒരു സ്ക്വാഡിനെ ചുമതലപ്പെടുത്തിയത്. ബൈക്കുകളിൽ വീട് സന്ദർശനമടക്കമുള്ള പദ്ധതിയാണ് പൊലീസ് തയാറാക്കുന്നത്. 14 പൊലീസുകാർക്ക് ഇതിനുള്ള ചുമതല നൽകിയിട്ടുണ്ട്. ക​െണ്ടയ്‌ൻമൻെറ്​ സോണിൽ ഇളവ് നൽകിയതിനെ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് വ്യാപാരികളുടെ യോഗം വിളിച്ചു ചേർത്തു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട്​ മണി മുതൽ വൈകീട്ട്​ അഞ്ച്​ വരെ പ്രവർത്തിക്കാം. മാർക്കറ്റുകൾ, സ്​റ്റാളുകൾ എന്നിവിടങ്ങളിൽ മത്സ്യ വിൽപന ഉച്ചക്ക് ഒരു മണി വരെയും മാംസ വിൽപന ഉച്ചക്ക് 12 വരെയുമായി നിജപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ എല്ലാവിധ തെരുവ് കച്ചവടങ്ങളും നിരോധിച്ചു. സർക്കാർ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഇത് സംബന്ധിച്ച് വ്യാപാരി പ്രതിനിധികളുമായി അവലോകന യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 1,345 ലിറ്റർ വാഷും ചാരായവും പിടികൂടി നാദാപുരം: എക്സൈസ് റേഞ്ച്​ പാർട്ടി തിനൂർ പുള്ളിയാംപാറ മലയിൽ നടത്തിയ റെയ്​ഡിൽ 1,345 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. പാറവട്ടം തോടി​ൻെറ അരികിൽ ചാരായം നിർമിക്കാൻ വേണ്ടി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്. പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുമ്പളച്ചോല ടൗണിന് സമീപം 20 ലിറ്റർ ചാരായവും കണ്ടെടുത്തു. നാദാപുരം എക്സൈസ് പ്രിവൻറിവ് ഓഫിസർ സി.പി. ഷാജിയുടെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവൻറിവ് ഓഫിസർ പി.പി. ജയരാജ്‌, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് മയങ്ങിയിൽ, കെ. സിനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.