ചുഴലിക്കാറ്റ്, ഇടിമിന്നൽ: തിരുവള്ളൂർ പഞ്ചായത്തിൽ വ്യാപക നഷ്​ടം

ആയഞ്ചേരി: ചുഴലിക്കാറ്റിലും ഇടിമിന്നലിലും തിരുവള്ളൂർ പഞ്ചായത്തിൽ വ്യാപക നഷ്​ടം. ചെമ്മരത്തൂർ വെങ്ങാലത്താഴയിൽ ചൊവ്വാഴ്ച അർധരാത്രി ആഞ്ഞുവീശിയ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി. മരങ്ങൾ വീണാണ് നഷ്​ടം ഏറെയും. അഞ്ചോളം വീടുകൾക്ക് വലിയരീതിയിലുള്ള നാശം സംഭവിച്ചിട്ടുണ്ട്. മലയിൽപൊയിൽ ബാലൻ, മലയിൽ പൊയിൽ നാണു, താഴെ മലയിൽ ശങ്കരൻ, താഴെ മലയിൽ പങ്കജാക്ഷൻ, പടിഞ്ഞാറയിൽ രാമചന്ദ്രൻ എന്നിവരുടെ വീടുകൾക്കു മുകളിലാണ് മരങ്ങൾ കടപുഴകിയും പൊട്ടിയും വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് കടപുഴകി വീണത്. പൈങ്ങോട്ടായിൽ എടച്ചേരിക്കണ്ടി നാരായണിയുടെ വീട് മിന്നലി​ൻെറ ആഘാതത്തിൽ പൂർണമായും നശിച്ചു. വീടി​ൻെറ വയറിങ്ങും കെ.എസ്​.ഇ.ബി മീറ്ററും പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആളപായമില്ല. വീടി​ൻെറ ജനൽ, തറ, ചുമർ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത്, റവന്യൂ അധികാരികൾ സംഭവസ്ഥലം സന്ദർശിച്ച് നഷ്​ടം കണക്കാക്കി. പൂർണമായും വാസയോഗ്യമല്ലാതായ വീടിന് അധികാരികൾ പുനരധിവാസം ഉറപ്പാക്കണമെന്നും വീട് നിർമിച്ചുനൽകണമെന്നും സംഭവസ്ഥലം സന്ദർശിച്ച വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി പൈങ്ങോട്ടായി യൂനിറ്റ് നേതൃത്വത്തിൽ ടി.കെ. ഇഖ്ബാൽ, എ.കെ. കരീം, കെ.സി. ഫാഹിസ്, എ.കെ. ലുഖ്മാൻ, കെ.സി. റഹീം എന്നിവരാണ്​ അപകടം നടന്ന വീട് സന്ദർശിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.