കരുവണ്ണൂരിൽ അച്ഛനും രണ്ട് മക്കൾക്കും കോവിഡ്

നടുവണ്ണൂർ: നടുവണ്ണൂരിലെ കരുവണ്ണൂരിൽ അച്ഛനും രണ്ടു മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. വാര്‍ഡ് 4 കരുവണ്ണൂര്‍ സൗത്ത്, വാര്‍ഡ് 5 കരുവണ്ണൂര്‍ എന്നിവ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കാവുന്തറ സ്വദേശിയായ അമ്മക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തേ പഞ്ചായത്തിലെ ഒന്നാം വാർഡും ക​െണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്നു. പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ പഞ്ചായത്തിലെ വാര്‍ഡ് നാലിലെ മുതിര്‍ന്ന പൗരനാണ് ആഗസ്​റ്റ്​ നാലിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹവുമായി സമ്പര്‍ക്കത്തിലായിരുന്ന രണ്ട് മക്കള്‍ക്കും അഞ്ചിന് നടന്ന പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. മക്കളില്‍ ഒരാള്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളിൽപെട്ടതും കോട്ടൂര്‍ പഞ്ചായത്തിലെ 18, 19 വാര്‍ഡുകളിൽപെട്ടതുമായ പതിനാറോളം പേരുമായി നേരിട്ട് സമ്പര്‍ക്കമുള്ളതായി വ്യക്തമായി. ഇദ്ദേഹം പഞ്ചായത്തിലെ കരുവണ്ണൂര്‍ അങ്ങാടിയിലും ബന്ധുവീട്ടിലും, കരുവണ്ണൂര്‍ റേഷന്‍ ഷോപ്പിലും നടുവണ്ണൂര്‍ അങ്ങാടിയിലെ ഒരു മെഡിക്കല്‍ ഷോപ്പിലും സന്ദര്‍ശനം നടത്തുകയും കോട്ടൂര്‍ സ്വദേശിയുടെ ഓട്ടോയില്‍ യാത്രചെയ്തിട്ടുമുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കരുവണ്ണൂരിൽ ബുധനാഴ്​ച കടകളെല്ലാം അടഞ്ഞുകിടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.