കോവിഡേ, കോഴിക്കോടൻ നന്മയോട്​ കളിക്കല്ലേ...

കോ​ഴിക്കോട്​: നന്മയുടെ നഗരത്തിന്​ കോവിഡല്ല എന്ത്​ മഹാമാരി വന്നാലും തെല്ലും വിറക്കില്ല. വൈറസി​ൻെറ ഭീഷണിയൊക്കെ ഇൗ നന്മയുടെ മുന്നിൽ തോറ്റുപോവും. അത്രമേൽ സഹൃദയമാണ്​ ഇൗ നഗരം​. അതി​ൻെറ തെളിവാണ് നാലു​ മാസത്തോളമായി ഒരു ദിവസംപോലും മുടങ്ങാതെ ​നിത്യവും പഴപ്പൊതികൾ രോഗികളെ തേടി എത്തുന്നത്. കോവിഡിനെ തോൽപിക്കാൻ രോഗികൾക്ക്​ പോഷകമൂല്യമുള്ള പഴവർഗങ്ങളെത്തിക്കുന്നതാക​െട്ട​, ​​സുമനസ്സുകളുടെ കൂട്ടായ്​മ. സംസ്ഥാനത്തെ ആദ്യ കോവിഡ് 19 ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററായ കോഴിക്കോട് അശോകപുരത്തെ ലക്ഷദ്വീപ് ഗെസ്​റ്റ്​ ഹൗസില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കാണ്​ സഹൃദയ കൂട്ടായ്മ പഴവർഗങ്ങളും സ്​നാക്​സും സൗജന്യമായി വിതരണം ചെയ്യുന്നത്​. പ്രതിരോധശേഷി കൂട്ടാനാണ് ​നടപടി. രോഗികളുടെയു​ം നിരീക്ഷണത്തിലുള്ളവരുടെയും അവസ്ഥ പരിശോധിച്ച്​ ഡയറ്റീഷ്യ​ൻെറ നിർദേശം പാലിച്ചാണ്​ ഇവിടെ രോഗികൾക്ക്​ പഴവർഗങ്ങൾ എത്തിക്കുന്നത്​.​ നാഷനല്‍ ട്രസ്​റ്റ്​, എല്‍.എല്‍.സി കോഴിക്കോട്, ഹ്യുമാനിറ്റി ചാരിറ്റബ്​ള്‍ ട്രസ്​റ്റ്​, കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചൻറ്​സ് അസോസിയേഷന്‍, ടീം നാദാപുരം എന്നിവരാണ് സഹൃദയ കൂട്ടായ്മയിലുള്ളത്. മാറിമാറിവരുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ എത്തിക്കുകയാണിവർ. കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചൻറ്‌സ് അസോസിയേഷൻ പ്രസിഡൻറ്​ പി. അബ്​ദുൽ റഷീദ്, സെക്രട്ടറി കോയമോന്‍, പി.കെ. സമീര്‍, ടീം നാദാപുരം ഭാരവാഹികളായ നരിക്കോളി ഹമീദ്, എറോത്ത് മഹമൂദ്, സുബൈര്‍, പോക്കര്‍ ഹാജി, അബൂബക്കര്‍, നാഷനല്‍ ട്രസ്​റ്റ്​ ജില്ല കണ്‍വീനര്‍ പി. സിക്കന്തര്‍, ഹ്യുമാനിറ്റി ചാരിറ്റബ്​ള്‍ ട്രസ്​റ്റി പി.കെ.എം. സിറാജ്, എൻജി. പി. അബ്​ദുൽ റഷീദ്, അക്ബര്‍ അലിഖാന്‍, എം.എം. തന്‍സിഫ് കണ്ണഞ്ചേരി, ഇ.പി. അബൂബക്കര്‍, അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് കാലത്തെ മാതൃകപ്രവര്‍ത്തനം. GRAPHIC IMAGE PLS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.