ഹിന്ദുത്വ അജണ്ടക്കുള്ള പരസ്യ പിന്തുണ –സിപി.എം

കോഴിക്കോട്​: കോൺഗ്രസിലെ ഹിന്ദുത്വവാദികളായ ഉത്തരേന്ത്യൻ നേതാക്കളെപ്പോലെ അയോധ്യയിൽ മസ്​ജിദ് പൊളിച്ച സ്ഥലത്ത് നടക്കുന്ന രാമക്ഷേത്ര നിർമാണം കോൺഗ്രസി​ൻെറയും താൽപര്യമാണെന്ന്​ വ്യക്തമാക്കി കെ. മുരളീധരൻ എം.പി നടത്തിയ പ്രസ്​താവന സംഘ്​പരിവാറി​ൻെറ ഹിന്ദുത്വ അജണ്ടക്കുള്ള പരസ്യമായ പിന്തുണയാണെന്ന്​ സി.പി.എം ജില്ല സെക്രേട്ടറിയറ്റ്​ പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. എം.പിയെന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ മതനിരപേക്ഷ ബോധത്തെയും മലയാളികളുടെ പ്രബുദ്ധതയെയുമാണ് മുരളീധരൻ അപഹസിക്കുന്നത്. ലീഗും യു.ഡി.എഫ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ഇന്ത്യയുടെ മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകർത്തുകൊണ്ട് ഹിന്ദുരാഷ്​ട്രം കെട്ടിപ്പടുക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ് അയോധ്യയിലെ ക്ഷേത്രനിർമാണം. കോടതിവിധി നിമിത്തമാക്കി ഉത്സാഹത്തോടെ ബി.ജെ.പി നേതാക്കൾ പള്ളി പൊളിച്ചെടുത്താണ് ഭൂമിപൂജ നടത്തി ക്ഷേത്ര നിർമാണം ആരംഭിക്കുന്നത്. 1991ൽ വടകരയിലും ബേപ്പൂരിലും പരീക്ഷിച്ച കോലീബി സഖ്യത്തിനായുള്ള കളമൊരുക്കലായി തന്നെ മുരളിയുടെയും മറ്റ്​ കോൺഗ്രസ്​ നേതാക്കളുടെയും നിലപാടുകളെ കാണണം. ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തിന് വിടുപണി ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മതനിരപേക്ഷതക്കും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി നിലകൊള്ളണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.