ഐ.എ.എസ്​ പ്രതീക്ഷിച്ച്​ ആദർശ് രജീന്ദ്ര​ൻ

P3 ലേക്ക് .......... Box ൽ മുക്കം: സിവിൽ സർവിസ് പരീക്ഷയിൽ ആദർശ് രാജീന്ദ്ര​ൻെറ വിജയത്തിളക്കം കിഴക്കൻ മലയോരത്തിന് അഭിമാനമായി. 2016ൽ സിവിൽ സർവിസ്​ പാസായി ഇപ്പോൾ ഹിമാചൽ പ്രദേശിൽ ഐ.പി.എസ്​ ഉദ്യോഗസ്​ഥനായി ജോലി ചെയ്യുന്ന എസ്.സി വിഭാഗത്തിൽപെട്ട ആദർശ്​ രജീന്ദ്രൻ​ ഇത്തവണ ഐ.എ.എസ്​ പ്രതീക്ഷിച്ചാണ്​ വീണ്ടും പരീക്ഷയെഴുതിയത്​. 405ാം റാങ്കാണ്​ ഇത്തവണ ലഭിച്ചത്​. 2016ൽ 739ാം റാങ്കായിരുന്നു. ഇത്തവണ ഐ.എ.എസ്​ ലഭിക്കുമെന്നാണ്​ മുക്കം തൊണ്ടിമ്മൽ സ്വദേശിയായ ആദർശ് രജീന്ദ്ര​ൻെറ പ്രതീക്ഷ. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ എ.എസ്.പിയായി ജോലി ചെയ്യുകയാണ്. 2015ൽ കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയാണ് സിവിൽ സർവിസിന്​ ശ്രമം തുടങ്ങിയത്​. കന്നി പരിശ്രമത്തിൽതന്നെ ഐ.പി.എസ് ലഭിക്കുകയും​ ചെയ്​തു. തിരുവനന്തപുരത്ത് എൻ‌ലൈറ്റ് ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം. പരേതനായ റിട്ട. പ്രധാനാധ്യാപകൻ തൊണ്ടിമ്മൽ എം.ആർ. രാജേന്ദ്ര​ൻെറയും, ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ശൈലജ ടീച്ചറുടെയും മകനാണ് ആദർശ്. സഹോദരി ഐശ്വര്യ രാജേന്ദ്രൻ അധ്യാപികയാണ്​. TUE MKMUC 5 ആദർശ് രജീന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.