മാവൂരിൽ ഒരാൾക്കുകൂടി സമ്പർക്കത്തിലൂടെ രോഗം

മാവൂർ: ഗ്രാമപഞ്ചായത്തിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 15ാം വാർഡിലുള്ള 56കാരനാണ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയശേഷം രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവം പരിശോധിക്കുകയായിരുന്നു. വീട്ടിലുള്ളവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം നാലുപേർക്ക് രോഗം സ്ഥിരീകരിച്ച നാലാം വാർഡിൽ 180 പേരുടെ സമ്പർക്കപ്പട്ടിക തിങ്കളാഴ്ച ആരോഗ്യവകുപ്പ് തയാറാക്കി. ഇവരോട് ഗൃഹനിരീക്ഷണത്തിന് നിർദേശിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന അടുത്ത ദിവസം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.