രാഷ്​ട്രീയക്കളി: പിരിച്ചുവിട്ടും രൂപവത്കരിച്ചും കണ്ടെയ്ൻമെൻറ് സോണിലെ ആർ.ആർ.ടി

രാഷ്​ട്രീയക്കളി: പിരിച്ചുവിട്ടും രൂപവത്കരിച്ചും കണ്ടെയ്ൻമൻെറ് സോണിലെ ആർ.ആർ.ടി മൂഴിക്കൽ: ആറു കോവിഡ് ബാധിതരുള്ള മൂഴിക്കൽ പ്രദേശത്ത് ആർ.ആർ.ടിയുടെ പ്രവർത്തനം അലങ്കോലപ്പെട്ട അവസ്ഥയിലെന്ന് ആക്ഷേപം. കോവിഡി​ൻെറ തുടക്കത്തിൽ കൗൺസിലറുടെയും വാർഡ്‌ കൺവീനറുടെയും നേതൃത്വത്തിൽ ഔദ്യോഗികമായി ഒരു ആർ.ആർ.ടി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയിൽ ഹെൽത്ത് വിഭാഗം, കുടുംബശ്രീ എ.ഡി.എസ്, ആശ വർക്കർമാർ എന്നിവർക്ക് പുറമെ വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡിലെ റെസിഡൻറ്​ അസോസിയേഷൻ പ്രതിനിധികളും കമ്മിറ്റിയിലുണ്ടായിരുന്നു. എന്നാൽ, പിന്നീടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഈ കമ്മിറ്റിയെ ഒരു വിവരവും അറിയിക്കുകയോ വിളിച്ചുകൂട്ടുകയോ ചെയ്തില്ലത്രെ. പകരം രഹസ്യമായി മറ്റൊരു കമ്മിറ്റിയുണ്ടാക്കിയെന്നാണ്​ ആക്ഷേപം. രാഷ്​ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് അഞ്ചുദിവസം മുമ്പുണ്ടാക്കിയ ഈ രഹസ്യ കമ്മിറ്റി പിരിച്ചുവിടുകയും തുടക്കത്തിൽ ഉണ്ടാക്കിയ കമ്മിറ്റിയിൽനിന്ന് ചിലരെക്കൂടി ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയിൽ ഓരോ രാഷ്​ട്രീയ പാർട്ടിയിൽനിന്നും രണ്ടുപേരെ വീതം ഉൾപ്പെടുത്തിയപ്പോൾ ഒരു പാർട്ടിയിൽനിന്ന് മാത്രം 14പേരെ ഉപ്പെടുത്തിയെന്നാണ് പരാതി. ഇത് ശ്രദ്ധയിൽപെട്ട രാഷ്​ട്രീയ കക്ഷികൾ പ്രതിഷേധവുമായി വീണ്ടും എത്തിയത് അനിശ്ചിതാവസ്ഥ ഉണ്ടാക്കി. പ്രതിഷേധം ശക്തമായപ്പോൾ ഈ കമ്മിറ്റി മൂന്നുദിവസം മുമ്പ് പിരിച്ചുവിട്ടു. ഇതിനിടയിലാണ് കണ്ടെയ്‌ൻമൻെറ് സോണായ മൂഴിക്കൽ പ്രദേശത്ത് ചൊവ്വാഴ്ച ആൻറിജൻ ടെസ്​റ്റ്​ നടത്തുന്നത്. ശരിയായ ബോധവത്കരണം നടത്താനോ അറിയിപ്പ് നൽകാനോ കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. എന്നാൽ, ആരോഗ്യപ്രവർത്തകരുടെയും പൊലീസി​ൻെറയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാണെന്നും രാഷ്​ട്രീയ മുതലെടുപ്പിന് ശ്രമിച്ച് ചിലർ വിവാദമുണ്ടാക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.