കുണ്ടൂപറമ്പ് പ്രദേശത്ത് കുടിവെള്ളമില്ല

കോഴിക്കോട്: കുണ്ടൂപറമ്പ് പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. വാട്ടർ അതോറിറ്റിയിൽ വിളിക്കുമ്പോൾ വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് പൊട്ടിയത് കണ്ടുപിടിക്കാൻ പറ്റുന്നില്ല, ജോലിക്കാരില്ല എന്നീ മുട്ടുന്യായങ്ങളാണ് പറയുന്നത്. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്നം തുടർക്കഥയാവുകയാണ്. ഓരോ പ്രാവശ്യവും പൈപ്പ് പൊട്ടുമ്പോൾ അഞ്ചും പത്തും ദിവസം കുടിവെള്ളം മുടങ്ങുന്നത് പതിവായിട്ടുണ്ട്. കാരപ്പറമ്പിൽനിന്ന് കുണ്ടൂപ്പറമ്പിലേക്കുള്ള പൈപ്പ് ലൈൻ കനോലി കനാലി​ൻെറ വശത്തുകൂടിയായതിനാൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് ശ്രദ്ധയിൽ പെടാറില്ല. ഈ പ്രദേശത്തെ നൂറിലധികം വീട്ടുകാർ വാട്ടർ അതോറിറ്റി ജലവിതരണത്തെ മാത്രം ആശ്രയിക്കുന്നവരാണ്. കനോലി കനാലി​ൻെറ സാമീപ്യമുള്ളതുകൊണ്ട് ഇവിടെ കിണർ വെള്ളം ഉപയോഗപ്രദമല്ല. ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.