ത്രിതല കാൻസർ സെൻറർ അടച്ചത് അറിയാതെ രോഗികൾ

ത്രിതല കാൻസർ സൻെറർ അടച്ചത് അറിയാതെ രോഗികൾ കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ത്രിതല കാൻസർ സൻെറർ അടച്ചുപൂട്ടിയതറിയാതെ രോഗികൾ എത്തുന്നു. കഴിഞ്ഞദിവസം ത്രിതല കാൻസർ സൻെററിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ ബ്ലോക്ക് അടച്ചത്​. ഭൂരിഭാഗം ജീവനക്കാരും ക്വാറൻറീനിലായതോടെ ഒ.പി അടക്കമുള്ളവ ഒഴിവാക്കി. രോഗികൾക്കായി ടെലി കൗൺസലിങ് നടത്തുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു. കാൻസർ വിഭാഗം ഒ.പികൾ നിർത്തലാക്കിയ വിവരം അറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന് രോഗികൾ ആശുപത്രിയിലെത്തി തിരിച്ചുപോവേണ്ടിവരുകയാണ്. ആശുപത്രി അണുവിമുക്തമാക്കി പ്രവർത്തനസജ്ജമായെങ്കിലും ജീവനക്കാർ ക്വാറൻറീനിലായതാണ് ബ്ലോക്ക് തുറക്കാത്തതിനു കാരണമെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. അടിയന്തര പ്രശ്നങ്ങൾ ഉള്ളവർക്ക് ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.