കൂടത്തായി–മൈക്കാവ്–കോടഞ്ചേരി റോഡ് നവീകരണം ആരംഭിച്ചു

ഓമശ്ശേരി: കൊയിലാണ്ടി അരീക്കോട് സംസ്ഥാന പാതയിൽ കൂടത്തായിയിൽനിന്ന്​ ആരംഭിച്ച് കോടഞ്ചേരി റോഡിൽ മൈക്കാവ് വരെ ആധുനികരീതിയിൽ നവീകരിക്കുന്ന റോഡി​ൻെറ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.പി. കുഞ്ഞഹമ്മദ്, കെ.കെ. രാധാകൃഷ്​ണൻ, ഷൈനി ബാബു, ടി.ടി. മനോജ്, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ കെ. ബാലൻ, സി.കെ. കുട്ടിഹസ്സൻ, ഗഫൂർ കൂടത്തായി, പി.സി. മോയിൻകുട്ടി, ഗിരീഷ് ബാബു, ഒ.പി. അബ്​ദുറഹിമാൻ, കെ.വി. ഷാജി, സൻെറ് മേരീസ് മാനേജർ ഫാ. ജോസ് എടപ്പാടിയിൽ, ജോസ് തുരുത്തിമറ്റം തുടങ്ങിയവർ സംസാരിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിയിൽനിന്ന്​ ആരംഭിച്ച് കോടഞ്ചേരി റോഡിൽ മൈക്കാവ് വരെയുള്ള 3.20 കി.മീ. ദൈർഘ്യത്തിൽ ആധുനികരീതിയിൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിൽനിന്ന്​ അഞ്ചുകോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. നിലവിലെ റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ടാറിങ്​ നടത്തും. റോഡി​ൻെറ ഇരുവശങ്ങളിലും ശാസ്ത്രീയ രീതിയിലുള്ള ഡ്രെയ്​നേജ് സംവിധാനവും ഉണ്ടാവും. നടപ്പാതകൾ ടൈൽ വിരിക്കലും കയറ്റം കുറക്കലും നവീകരണത്തി​ൻെറ ഭാഗമായി പൂർത്തിയാക്കും. കേരളത്തി​ൻെറ ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന തുഷാരഗിരിയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.