കോൺക്രീറ്റ് അവശിഷ്​ടങ്ങൾ നീക്കംചെയ്തില്ല; യാത്രക്കാർക്ക്​ വിനയാകുന്നു

ബാലുശ്ശേരി: ഓവുചാൽ നവീകരണത്തി​ൻെറ ഭാഗമായി പൊളിച്ചിട്ട കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്യാത്തത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വിനയാകുന്നു. ബാലുശ്ശേരി ബസ്​സ്​റ്റാൻഡിന്​ മുന്നിലാണ് ഓവുചാലി​ൻെറ പൊളിച്ചുമാറ്റിയ പഴയ കോൺക്രീറ്റ് സ്ലാബുകൾ കൂട്ടിയിട്ടത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതുമൂലം ഒട്ടേറെ പ്രയാസമനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. പൊതുവേ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണിൽ കൂനിന്മേൽ കുരുവെന്നോണമായിരിക്കുകയാണ് സ്​റ്റാൻഡിനു മുന്നിൽ കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്​ടങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.