വയോധികയുടെ വീട്ടിൽ മോഷണം

മുക്കം: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽനിന്ന്​ 8,000 രൂപ കവർന്നു. മണാശ്ശേരി ചോലക്കുഴി ബേബി വിനോദിനിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ബേബി വിനോദിനി മുക്കത്തേക്ക് പോയ സമയത്തായിരുന്നു മോഷണം. തിരിച്ചുവന്നപ്പോഴാണ്​ അലമാര തകർത്ത്​ പണം കവർന്നത്​ അറിഞ്ഞത്. മുക്കം പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.