കോവിഡ് ടെസ്​റ്റിന് ആളുകളെ എത്തിക്കാൻ ആംബുലൻസ് സൗകര്യമില്ലെന്ന് പരാതി

കൊടുവള്ളി: കോവിഡ് രോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ പരിശോധനക്ക്​ ആശുപത്രികളിൽ ആളുകളെ എത്തിക്കാൻ ആംബുലൻസ് സൗകര്യമില്ലെന്ന് പരാതി. ആശുപത്രികളിൽ അനുവദിക്കപ്പെട്ട 108 ആംബുലൻസ് ഇപ്പോൾ രോഗികളെ ചികിത്സകേന്ദ്രങ്ങളിൽകൊണ്ടുപാകാനായി മാത്രം ഉപയോഗിക്കുന്നതിനാൽ കോവിഡ് പരിശോധനക്കായി വീടുകളിൽനിന്ന് പരിശോധന കേന്ദ്രങ്ങളിലേക്കും തിരികെയും സുരക്ഷിതമായി സഞ്ചരിക്കാൻ വാഹനമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. മറ്റു വാഹനങ്ങളിൽ രോഗമുള്ളവരെ കയറ്റാൻ വിസമ്മതിക്കുന്നതിനാൽ സ്വന്തമായി വാഹനവും ഡ്രൈവിങ് പരിചയവും ഉള്ളവർക്കു മാത്രമേ ഇപ്പോൾ ടെസ്​റ്റിനെത്താൻ കഴിയൂ. സന്നദ്ധ സംഘടനകൾ ഇടപെട്ട് ഇതിനായി ഒമ്നി ആംബുലൻസുകളോ ടാക്സികളോ സുരക്ഷ മറയോടെ തയാറാക്കി ജനങ്ങളുടെ പ്രയാസം നീക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആവശ്യമായ വാടക നൽകിയാലും വാഹനങ്ങൾ കിട്ടാത്ത അവസ്ഥ മാറണം. കൂടാതെ, സാമ്പത്തിക പ്രയാസമുള്ളവർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും നപടികൾ ഉണ്ടാവേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.