ലീഗി​െൻറ വനിതാ സംഘത്തി​െൻറ പേരില്‍ വന്‍തുക തിരിമറി അന്വേഷണം വേണം -സി.പി.എം

ലീഗി​ൻെറ വനിതാ സംഘത്തി​ൻെറ പേരില്‍ വന്‍തുക തിരിമറി അന്വേഷണം വേണം -സി.പി.എം കൊടുവള്ളി: വനിത സംഘത്തി​ൻെറ പേരില്‍ സ്ത്രീകളെ കബളിപ്പിച്ച് പണം പിരിച്ചെടുത്ത് വന്‍തുക തിരിമറി നടത്തിയ നഗരസഭ മുസ്​ലിം ലീഗ് നേതൃത്വത്തിനെതിരെ വിശദ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചട്ടങ്ങൾ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല സംഘത്തി​ൻെറ പേരില്‍ നടന്നത്. പിരിച്ച പണം ഏതാനും മുസ്​ലിം ലീഗ് പ്രാദേശിക നേതാക്കളുടെ പേരില്‍ അക്കൗണ്ട് എടുത്ത്, ചെറിയ അളവിലുള്ള പണം മാത്രം നിക്ഷേപിക്കുകയാണ് ചെയ്തത്. ബാക്കിയുള്ള വന്‍തുക സംഘത്തി​ൻെറ നേതൃത്വത്തി​െല മുസ്​ലിം ലീഗ് നേതൃത്വം തിരിമറി നടത്തുകയായിരു​െന്നന്നും ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പിരിച്ചെടുത്ത പണം യഥാസമയം ബാങ്കില്‍ അടക്കാതെ ഉത്തരവാദിത്തപ്പെട്ടവര്‍ സ്വന്തം ബിസിനസ് കാര്യങ്ങള്‍ക്കായി ഉപയോഗി​െച്ചന്ന ഗുരുതരമായ ആരോപണവും പരാതിയിലുണ്ട്​. സാധാരണക്കാരായ നിരവധി സ്ത്രീകളില്‍നിന്ന് പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്തതിനെതിരെയാണ്​ ശക്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. സി.പി.എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഷറഫുദ്ദീന്‍ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.