വീട്ടമ്മക്ക് രോഗമുക്തി; കോവിഡ് പരിശോധന ഫലങ്ങൾ മുഴുവൻ നെഗറ്റിവ്

ഓമശ്ശേരി: വെണ്ണക്കോട് നടന്ന കോവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ഫലങ്ങൾ നെഗറ്റിവ്. ആലിൻ തറയിലെ വീട്ടമ്മക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്നാണ് ഇവിടെ പരിശോധന ക്യാമ്പ് നടത്തിയത്. 120 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. അതേസമയം കോവിഡ് ബാധിച്ച വീട്ടമ്മക്ക് പത്ത് ദിവസത്തെ ചികിത്സക്കു ശേഷം രോഗം ഭേദമായി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഇവർക്ക് നെഗറ്റിവായി. ഇതോടെ നടമ്മൽ പൊയിൽ പ്രദേശത്തെ കോവിഡ് ആശങ്ക നീങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.