രാമനാട്ടുകര -തൊണ്ടയാട് ബൈപാസിൽ വലിയ ഗർത്തങ്ങൾ അപകട ഭീഷണി

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷം രാമനാട്ടുകര : രാമനാട്ടുകര -തൊണ്ടയാട് ബൈപാസിൽ മേൽ പാലത്തിനു സമീപം ദേശീയ പാതയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് ആഴ്ചകളായി. സെൻട്രൽ റസ്​റ്റാറൻറി​ൻെറ മുൻവശം ഒന്നര അടിയോളം താഴ്ചയുള്ള ആറോളം ഗർത്തങ്ങളാണ് രൂപപ്പെട്ടത്.മഴ പെയ്താൽ വെള്ളം നിറഞ്ഞ് കുഴി കാണാതെ ദിനംപ്രതി നിരവധി ഇരുചക്ര വാഹനങ്ങളും മറ്റും ഇതിൽ വീണ്​ യാത്രക്കാർക്ക്​ പരിക്കേൽക്കുന്നത്​ പതിവായിരിക്കുകയാണ്​. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ ഈ റോഡിന് . അഞ്ചിലേറെ തവണ നാട്ടുകാർ ഇടപെട്ട് കുഴികൾ നികത്തിയിട്ടുണ്ട്​. മഴപെയ്‌താൽ കുഴികൾ പൂർവസ്ഥിതിയിലാകും. പടം; ദേശീയ പാതയിൽ രാമനാട്ടുകര ബൈപാസിൽ മേൽപാലത്തിന് ആരംഭത്തിൽ റോഡിൽ ആഴ്ചകളായി രൂപപ്പെട്ട വലിയ ഗർത്തങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.