സുഹൃത്തി​െൻറ ഭാര്യയുമായി മുങ്ങിയ മുൻ ഡി. വൈ എഫ് ഐ നേതാവ് പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങി

സുഹൃത്തി​ൻെറ ഭാര്യയുമായി മുങ്ങിയ മുൻ ഡി. വൈ എഫ് ഐ നേതാവ് പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങി വെള്ളിമാട്കുന്ന് : സുഹൃത്തി​ൻെറ ഭാര്യയുമായി സ്ഥലം വിട്ട മുൻ ഡി.വൈ.എഫ്.ഐ നേതാവ് ചേവായൂർ പൊലീസിൽ കീഴടങ്ങി. കണ്ടെയ്ൻമൻെറ് സോണായ മൂഴിക്കൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സ്ഥലം വിട്ട ഭാര്യയും രണ്ട് കുട്ടികളുമുള്ള യുവാവാണ് വെള്ളിയാഴ്ച രാവിലെ ചേവായൂർ എസ്.ഐ എം.കെ. അനിൽ കുമാറി​ൻെറ മുന്നിലെത്തിയത്. തന്നിൽനിന്ന് വിട്ടു പോയ യുവതിയെ സ്വീകരിക്കാൻ യുവാവ് തയാറായില്ല. കാമുക​ൻെറ കൂടെ പോവുകയാണെന്ന് അറിയിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവറായ യുവാവിനൊപ്പം യുവതിയെ വിട്ടയച്ചു. യുവതിയുമായി ഇടപഴകാൻ കാമുകന് ഒത്താശ ചെയ്തെന്ന് ആരോപിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചേരിതിരിഞ്ഞ് കൈയാങ്കളിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.