'ലൈഫിഫ'ൽ വീടിന്​ അപേക്ഷ ക്ഷണിച്ചതോടെ പി.എം.എ.വൈയുടെ പേരിൽ വ്യാജ പ്രചാരണം

കോഴിക്കോട്​: 'ലൈഫ്' പദ്ധതിയിൽ വീട്​ ലഭിക്കുന്നതിന്​ അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ പി.എം.എ.വൈയുടെ പേരിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം ശക്തമായി. ഇതുവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർക്ക്​ ആഗസ്​റ്റ്​ 14 വരെ അപേക്ഷിക്കാമെന്ന ലൈഫ്​ മിഷ‍ൻെറ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ്​ വന്നത്​. ഇതോടെ പി.എം.എ.വൈ പദ്ധതിയിലും ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന തരത്തിൽ​ ചില സംഘ്​പരിവാർ അനുകൂല വാട്​സ്​ ആപ്​ ഗ്രൂപ്പുകൾ വഴി വ്യാജ പ്രചാരണം ശക്തമായത്​. ​ നേരത്തേ 'കോവിഡ്​ 19 സപ്പോർട്ടിങ്​ പ്രോഗ്രം' വഴി പ്രധാനമന്ത്രി ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക്​ 10,000 രൂപ വീതം ധനസഹായം നൽകുന്നതായും ഇത്തരം ഗ്രൂപ്പുകളിൽ വ്യാജ പ്രചാരണം ശക്തമായിരുന്നു. ഇത്​ പൊളിഞ്ഞതിനു പിന്നാലെയാണ്​ വീടുനൽകുന്നതായുള്ള പ്രചാരണം. നവമാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്​റ്റേറ്റ്​ നോഡൽ ഓഫിസറും അഡീഷനൽ ഡെവലപ്​മൻെറ്​ കമീഷണറുമായ വി.എസ്. സന്തോഷ് കുമാർ അറിയിച്ചു. ലൈഫ് പദ്ധതി തടസ്സപ്പെടുത്താനാണ് പി.എം.എ.വൈയുടെ പേരിൽ വ്യാജ പോസ്​റ്റുകൾ പ്രചരിക്കുന്നത്. പി.എം.എ.വൈ (ജി) യിൽ ആവാസ് പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കാൻ 2019 മാർച്ച് എട്ടുവരെയാണ് കേന്ദ്രം അനുമതി നൽകിയത്. അങ്ങനെ ചേർത്തവരുടെ ആധാർ പരിശോധനക്കുശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര അനുമതിയുമില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയവരുടെ രജിസ്​ട്രേഷൻ ശനിയാഴ്​ചയാണ്​ ആരംഭിച്ചത്​. രാവിലെ 10.30 ഓടെതന്നെ അഞ്ഞൂറിൽ അധികം പേരാണ്​ രജിസ്​റ്റർ ചെയ്​തത്​. ആഗസ്​റ്റ്​ 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും ക​ണ്ടെയ്​ൻമൻെറ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടികൊടുക്കുന്നത്​ പരിഗണിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നേരിട്ടോ തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുക്കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.