മേപ്പയൂരിൽ ആരോഗ്യ പ്രവർത്തകക്കും റേഷൻ കടക്കാരനും ഉൾപ്പെടെ നാലു പേർക്കുകൂടി കോവിഡ്

മേപ്പയൂർ: ആൻറിജൻ പരിശോധനയിൽ ഒരു ആരോഗ്യ പ്രവർത്തകക്കും മേപ്പയൂരിലെ മഞ്ഞക്കുളത്തുള്ള റേഷൻകട നടത്തിപ്പുകാരനുമുൾപ്പെടെ നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകയും അവരുടെ മകനായ യുവാവിനും പുറമെ നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവാവി​ൻെറ കുടുംബാംഗവുമുൾപ്പടെ നാലു പേർക്കാണ് കോവിഡ് പോസിറ്റിവായത്. ഇതോടെ മേപ്പയൂർ പഞ്ചായത്ത് പരിധിയിലുള്ള മൂന്നാമത്തെ റേഷന്‍ കടക്കാരനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 260ഓളം പേര്‍ക്കാണ് ആരോഗ്യ വിഭാഗത്തി​ൻെറ നേതൃത്വത്തില്‍ ആൻറിജന്‍ പരിശോധന നടത്തിയത്. പോസിറ്റിവായ വ്യക്തികളുമായി ജൂലൈ 21 മുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ വ്യക്തികളും ആര്‍.ആര്‍.ടിയെ വിവരം അറിയിച്ച് വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ആൻറിജന്‍ പരിശോധനയില്‍ നെഗറ്റിവായവരും 27 മുതല്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണം. മേപ്പയൂരിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മൻെറ്​ സോണാക്കി. പഞ്ചായത്ത് ജീവനക്കാരിക്കും കള്ളുഷാപ്പ് നടത്തിപ്പുകാരനുമാണ് നേരത്തേ കോവിഡ് പോസിറ്റാവായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍ക്കും മൊബൈല്‍ കടയിലെ ജീവനക്കാരനും മേപ്പയൂരിലെയും കീഴ്പയ്യൂരിലെയും റേഷന്‍ കടക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.