ശിശുസംരക്ഷണ കേന്ദ്രം കെട്ടിടം തുറന്നു

ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ശിശു വികസന പദ്ധതിയിലുൾപ്പെടുത്തി 18.5 ലക്ഷം രൂപ ചെലവിൽ പണിത കുറുമ്പൊയിലിലെ കരിമ്പിൻതെരി ശിശുസംരക്ഷണ കേന്ദ്രം കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി. പ്രതിഭ ഉദ്​ഘാടനം ചെയ്തു. വൈസ്​ പ്രസിഡൻറ്​ എം. ചന്ദ്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എം.കെ. പ്രീതി, പഞ്ചായത്ത് മുൻ പ്രസിഡൻറ്​ ഇസ്മയിൽ കുറുമ്പൊയിൽ, വാർഡ് വികസന സമിതി അംഗങ്ങളായ ടി. സത്യൻ, കെ.പി. ജാഫർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്​ അംഗം കെ.കെ. കൃഷ്ണകുമാർ സ്വാഗതവും ക്രഷെ വർക്കർ കെ.കെ. ഗിരിജ നന്ദിയും പറഞ്ഞു. കരിമ്പിൻതെരി കോയക്കുട്ടി സൗജന്യമായി രജിസ്​റ്റർ ചെയ്ത്​ നൽകിയ സ്ഥലത്താണ് കെട്ടിടം പണിതത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.