ക​ണ്ടെയ്​ൻമെൻറ്​ സോണുകളിൽ നിരീക്ഷണം ശക്​തമാക്കി

ക​ണ്ടെയ്​ൻമൻെറ്​ സോണുകളിൽ നിരീക്ഷണം ശക്​തമാക്കി കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി പ്രഖ്യാപിച്ച കണ്ടെയ്​ൻമൻെറ്​ സോണുകളിൽ നിരീക്ഷണം ശക്​തമാക്കി പൊലീസും ആരോഗ്യ പ്രവർത്തകരും. സമ്പർക്കത്തിലൂടെ കൂടുതൽപേർക്ക്​ രോഗം പിടിപെടാനുള്ള സാഹചര്യവും മുൻനിർത്തിയാണ്​ നടപടി. പലയിടത്തും ആളുകൾ നിയന്ത്രണം ലംഘിച്ച്​ വീടുകളിൽനിന്ന്​ അനാവശ്യമായി പുറത്തിറങ്ങുന്നത്​ ശ്രദ്ധയിൽ​െപട്ടിട്ടുണ്ട്​. കണ്ടെയ്​ൻമൻെറ്​ സോണുകളിൽ ചിലയിടത്ത്​ കടകൾ ഭാഗികമായി തുറക്കുന്ന സ്​ഥിതിയും ഉണ്ട്​. തദ്ദേശ സ്​ഥാപനങ്ങൾ ഇത്തരം കടകളുടെ ലൈസൻസ്​ റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. കണ്ടെയ്​ൻമൻെറ്​ േസാണുകളായ ഭാഗങ്ങളിൽ ബൈക്കുകളിൽ കറങ്ങുന്നവരു​െട വാഹനങ്ങൾ പിടിച്ചെടുക്കലാണ്​ പൊലീസ്​ സ്വീകരിക്കുന്ന നടപടി. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ടെയ്​ൻമൻെറ്​ സോണായ കുമാരസ്വാമി വാർഡിൽനിന്ന് കഴിഞ്ഞ ദിവസം കാക്കൂർ പൊലീസ്​ ബൈക്ക്​ പിടിച്ചെടുത്തിരുന്നു. റോഡുകളിൽ യാത്ര വിലക്കി കെട്ടിയ കയർമാറ്റി പുറത്തുപോകാൻ ശ്രമിക്കവെയാണ്​ പൊലീസ്​ ബൈക്ക്​ പിടിച്ചെടുത്തത്​. ഭക്ഷ്യ -അവശ്യ വസ്​തുക്കളുടെ കടകൾ മാത്രമെ നിശ്ചിത സമയം പ്രവർത്തിക്കാവൂ എന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്​. ആർ.ആർ.ടികളാണ്​ ആവശ്യക്കാർക്ക്​ സാധനങ്ങൾ എത്തിച്ചുനൽകുക. ഇൻസിഡൻറ്​ കമാൻഡർമാർ, നോഡൽ ഒാഫിസർമാർ എന്നിവരും കർശന നിരീക്ഷണവുമായി രംഗത്തുണ്ടാകും. വാർഡിൽ മറ്റു പ്രദേശങ്ങളുമായി രോഗിക്കോ ബന്ധപ്പെട്ടവർക്കോ സമ്പർക്കമില്ലെന്ന്​ ബോധ്യമായാൽ വാർഡ്​ പൂർണമായും കണ്ടെയ്​ൻമൻെറ്​സോണുകളാക്കി പ്രഖ്യാപിക്കുന്നതിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകുന്നുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.