ബീച്ച് ആശുപത്രി മെഡിക്കല്‍ ഐ.സി.യുഉദ്ഘാടനം നാളെ

കോഴിക്കോട്: കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐ.സി.യു വി​ൻെറയും സ്‌ട്രോക് യൂനിറ്റി​ൻെറയും ഉദ്ഘാടനം ശനിയാഴ്​ച രാവിലെ 11ന്​ ആരോഗ്യ-സാമൂഹികനീതിമന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. നാഷനല്‍ ഹെല്‍ത്ത് മിഷ​​ൻെറ ഒരു കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക് യൂനിറ്റും നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒന്നരമാസത്തെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് 22 കിടക്കകള്‍ ഉള്ള മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക് യൂനിറ്റും നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇലക്‌ട്രോണിക് മോട്ടോര്‍ ഓപ്പറേറ്റഡ് കോട്ട്, മള്‍ട്ടിപാരാ മോണിറ്ററുകള്‍, നഴ്‌സിങ്​ സ്​റ്റേഷൻ, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്​റ്റം, മൊബൈല്‍ എക്‌സ്-റേ, എ.ബി.ജി മെഷീന്‍, നോണ്‍ ഇന്‍വേസീവ് വൻെറിലേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ മെഡിക്കല്‍ ഐ.സി.യുവില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ എ.പ്രദീപ്​കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.