ശുചീകരണ തൊഴിലാളികളെ തേടുന്നു

കുറ്റിക്കാട്ടൂർ: പെരുവയല്‍ ഗ്രാമ പഞ്ചായത്തിൻെറ കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ് സൻെററിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഫോണ്‍ നമ്പര്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ആഗസ്​റ്റ്​ മൂന്നിനകം peruvayalpanchayath@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയോ 9048145237, 9037478882 നമ്പറിൽ വിവരമറിയിക്കുകയോ ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എസ്. സിന്ധു അറിയിച്ചു. സാനിറ്റൈർ സ്​റ്റാൻഡ് വിതരണം മാവൂർ: ഫർണിച്ചർ മാനുഫാക്ചേഴ്സ് മർച്ചൻറ് ആൻഡ് വെൽഫെയർ അസോസിയേഷൻ ചെറൂപ്പ ഹെൽത്ത് സൻെറർ, പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് സാനിറ്റൈസർ സ്​റ്റാൻഡ് വിതരണം ചെയ്തു. ചെറൂപ്പ ഹെൽത്ത് സൻെററിൽ ഡോ. ബിൻസു വിജയന് കൈമാറി സംസ്ഥാന സെക്രട്ടറി പേങ്കാട്ടിൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ യു.എ. ഗഫൂർ, ഡോ. ജയരാജൻ എന്നിവർ പങ്കെടുത്തു. കുറ്റിക്കാട്ടൂർ ഹോമിയോ ഡിസ്പെൻസറിയിൽ ഡോ. രേണു രാധാകൃഷ്​ണന് നൽകി മേഖല പ്രസിഡൻറ് റിയൽ മുഹമ്മദ് സാലിഹ് ഉദ്ഘാടനം നിർവഹിച്ചു. പെരുവയൽ പ്രഥമിക കേന്ദ്രത്തിൽ ഡോ. മനോജിന് നൽകി ഏരിയ ട്രഷറർ ക്വാളിറ്റി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.