കൃഷാൽ നാട്ടിലെത്തി; കുടുംബത്തിന് ആശ്വാസം

കൃഷാൽ നാട്ടിലെത്തി; കുടുംബത്തിന് ആശ്വാസം കുന്ദമംഗലം: കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ കൃഷാൽ നാട്ടിലെത്തി.അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തി​ൻെറ സന്തോഷത്തിന് അതിരില്ല. നാല് മാസം മുമ്പാണ് കൃഷാൽ ഗൾഫിലെത്തിയത്. കൈയിലുണ്ടായിരുന്ന പണവും പാസ്​പോർട്ടും നഷ്​ടപ്പെട്ട് ഷാർജയിൽ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു തിരിഞ്ഞ കൃഷാലി​ൻെറ വാർത്ത ആഴ്ചകൾക്ക് മുമ്പാണ്​ 'മീഡിയ വൺ' ചാനൽ പുറത്ത് കൊണ്ട് വന്നത്. തുടർന്ന്​ കുന്ദമംഗലത്തെ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും റിയാസ് കുന്ദമംഗലവും ഇദ്ദേഹത്തി​ൻെറ വീട്ടിൽ പോകുകയും ഭാര്യയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച്​ പ്രധാനമന്ത്രിയുടെ ഓഫിസ്, ദുബൈ എംബസി എന്നിവിടങ്ങളിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന്​ ഷാർജ ഇൻകാസി​ൻെറ സന്നദ്ധ പ്രവർത്തകർ കൃഷാലിനെ ഏറ്റെടുക്കുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയും മറ്റും നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് കരിപ്പൂരിലേക്ക് വിമാനം കയറ്റിയത്. പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കൃഷാലിനെ നേരിട്ട് കാരന്തൂർ മർക്കസിലെ ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മക​ൻെറ മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം അവൻ ഫോണിലൂടെ ഒരുപാട് സംസാരിച്ചെന്നും മാതാവ്​ ശൈലജ പറഞ്ഞു. പിതാവ് കൃഷ്‌ണൻ നേരത്തെ മരിച്ചു. WED Kgm7 ഷാർജയിൽ നിന്നെത്തിയ കൃഷാലിനെ വിമാനത്താവളത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.