പാലത്തായി നീതിനിഷേധത്തിനെതിരെ നീതിദീപം

കോഴിക്കോട്: പാലത്തായിയിലെ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദര്‍ശന്‍ യുവജന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'നീതി ദീപം തെളിക്കൽ' പരിപാടി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ് ഉദ്​ഘാടനം ചെയ്​തു. സിറാജ് പയ്യടിമീത്തല്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി.സി. കബീര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, നടി സീമ ജി. നായര്‍, നിഷാ സോമന്‍, കൗണ്‍സിലര്‍ ഉഷാദേവി, പരശുവെക്കല്‍ രാധാകൃഷ്ണന്‍,പ്രേംരാജ് കായക്കൊടി, മില്ലി മോഹന്‍ തുടങ്ങിയവർ സംസാരിച്ചു. അക്ഷയ് പുഷ്പന്‍ സ്വാഗതവും ഫിലിപ് ജോണ്‍ മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.