കലക്ടറേറ്റിൽ അക്വേറിയം ഒരുങ്ങി

കോഴിക്കോട്​: കലക്ടറേറ്റില്‍ സ്ഥാപിച്ച അക്വേറിയം മന്ത്രി ടി.പി. രാമകൃഷ്ണന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ഹാളിന് സമീപമാണ് പെരുവണ്ണാമൂഴി ഡാമി​ൻെറ പശ്ചാത്തലത്തോടു കൂടിയ അക്വേറിയം സ്ഥാപിച്ചത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷ വേളയില്‍ പെരുവണ്ണാമൂഴി ഡാമിൽ സന്ദര്‍ശനം നടത്തിയ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്യോഗസ്ഥര്‍ മത്സ്യങ്ങളെ നല്‍കിയതായിരുന്നു. തുടര്‍ന്ന് ജില്ല കലക്ടറോടും അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റിനോടും സംസാരിച്ചാണ് കലക്ടറേറ്റിൽ അക്വേറിയം സ്ഥാപിച്ചത്. പോളികാര്‍പ്പ് ഇനത്തിലുള്ള മത്സ്യങ്ങളാണ് അക്വേറിയത്തില്‍ നിക്ഷേപിച്ചത്. സിവില്‍ സ്​റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മത്സ്യങ്ങളെ കാണാം. പടനിലം ഗ്ലാസ് ആര്‍ട്ട്, സഫ പെറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് അക്വേറിയം നിർമിക്കാൻ വസ്തുക്കള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മാനാഞ്ചിറയെ കാന്‍വാസിലാക്കി അക്വേറിയത്തി​ൻെറ സ്​റ്റാൻഡ്​ തയാറാക്കിയത്​ ജെ.ഡി.ടി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ സാജിദ് ചോലയാണ്. ജെ.ഡി.ടി ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാർഥികളാണ് തുടര്‍ന്നുള്ള പരിപാലനം നടത്തുക. ജില്ല കലക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്‌നി നാരായണൻ, വകുപ്പ്തല ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.