കുട്ടിക്കടത്ത്: ചെന്നിത്തലയും മുനീറും മാപ്പ് പറയണം - ഐ.എന്‍.എല്‍

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ നിയമവിരുദ്ധമായി ഇവിടുത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും കാണിച്ച് കഴിഞ്ഞ യു.ഡി.എഫ് കാലത്ത് കുറെ അനാഥാലയങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സി.ബി.ഐ കോടതി വിധിച്ച സ്ഥിതിക്ക് അന്നത്തെ നടപടിക്ക് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സാമൂഹ്യ ക്ഷേമ മന്ത്രി എം.കെ. മുനീറും സമൂഹത്തോട് മാപ്പ് പറഞ്ഞ്, പൊതുജീവിതം അവസാനിപ്പിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. ആറു വര്‍ഷമായി ഹൈകോടതിയിലും സുപ്രീംകോടതിയിലും കയറിയിറങ്ങിയ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ അനാഥാലയ അധികൃതര്‍ക്ക് ഏറെ ഊര്‍ജവും സമയവും പണവും ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി അനാഥാലയങ്ങള്‍ അടച്ചുപൂട്ടി. വിഷയം മന്ത്രി എം.കെ. മുനീറി​ൻെറ മുന്നില്‍ നിരവധി തവണ ബോധിപ്പിച്ചിട്ടും യതീംഖാനകളെ ഞെരുക്കിക്കൊല്ലുന്ന സമീപനമാണ്​ അദ്ദേഹം സ്വീകരിച്ചത്-അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.