മലയോര മേഖലയിൽ മഴ ശക്തമായതോടെ പൂനൂർ പുഴ കരകവിഞ്ഞൊഴുകി; പ്രദേശവാസികൾ ഭീഷണിയിൽ

ബാലുശ്ശേരി: മലയോര മേഖലയിൽ മഴ ശക്തമായതോടെ പൂനൂർ പുഴ കരകവിഞ്ഞൊഴുകി ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ പൂനൂർ പുഴയിൽ വെള്ളം കയറി തലയാട്, ചീടിക്കുഴി പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിലായി. കാന്തലാട് വില്ലേജി​ൻെറ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിൽ ഭീഷണിയുമുണ്ട്. മലയിടിഞ്ഞ് പുഴയിൽ വെള്ളം കയറിയാൽ തലയാട്, ചീടിക്കുഴി ഭാഗങ്ങളിലെ ജനവാസമേഖല അപകടഭീഷണിയിലാകും. മഴ ഇനിയും തുടർന്നാൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.