മോയിൻകുട്ടി വൈദ്യർ നാദാപുരം ഉപകേന്ദ്രം നിർമാണപ്രവൃത്തിക്ക് തുടക്കമായി

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രത്തി​ൻെറ കെട്ടിടനിർമാണ പ്രവൃത്തിക്ക് തുടക്കമായി. നാദാപുരത്ത് കേരള സാംസ്കാരിക വകുപ്പ് ഒരു കോടി ചെലവിലാണ് ആധുനിക സൗകര്യങ്ങളോ​െട കെട്ടിടം നിർമിക്കുന്നത്. നിലവിൽ താൽക്കാലിക കെട്ടിടത്തിലാണ് ഉപകേന്ദ്രം പ്രവർത്തിച്ചുവരുന്നത്. സി.എച്ച്. മോഹനൻ കൺവീനറും വി.സി. ഇഖ്ബാൽ ചെയർമാനുമായ അക്കാദമി ഉപകേന്ദ്രം നാദാപുരത്തെ രാഷ്​ട്രീയ, സാമൂഹിക പ്രവർത്തകരു​െടയും നാട്ടുകാരുടെയും പിന്തുണയോടെ ജനകീയ കൂട്ടായ്മയിലാണ് നാദാപുരം ഗവ. ആശുപത്രിക്ക് സമീപം 20 സൻെറ് ഭൂമി വിലകൊടുത്ത് വാങ്ങിയത്. ബുധനാഴ്ച രാവിലെയാണ് നിർമാണ വിദഗ്​ധരായ ശങ്കർ ഹാബിറ്റാറ്റ് എജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമാണപ്രവൃത്തി ആരംഭിച്ചത്. കെട്ടിടത്തി​ൻെറ ഔദ്യോഗിക തറക്കല്ലിടൽ ഓൺലൈനിലൂടെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.