ബിഷപ്പിനെതിരെ കള്ളക്കേസ്​: യു.ഡി.എഫ് പ്രതിഷേധിച്ചു

മുക്കം: വന്യജീവി ആക്രമണത്തിനിരയായ കർഷകർക്ക് സംരക്ഷണവും നഷ്​ടപരിഹാരവും ആവശ്യപ്പെട്ട്​ നടത്തിയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും നിവേദക സംഘത്തോടൊപ്പം ചേരുകയും ചെയ്തതി​ൻെറ പേരിൽ താമരശ്ശേരി ബിഷപ് മാർ റെമിജിയോസ്​ ഇഞ്ചനാനിയലിനെതിരെ കേസെടുത്ത നടപടിയിൽ തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് പ്രതിഷേധിച്ചു. തികച്ചും ജനാധിപത്യ രീതിയിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നടത്തിയ സമരത്തി​ൻെറ പേരിൽ ബിഷപ്പിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന്​ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. മണ്ഡലം യു.ഡി.എഫ് കൺവീനർ കെ. ടി. മൻസൂർ അധ്യക്ഷതവഹിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന സക്രട്ടറി സി.പി. ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സി.ജെ. ആൻറണി, ബാബു പൈക്കാട്ട്, ഫിലിപ് പാമ്പാറ, സി.കെ. കാസിം, എ.എം.അഹമ്മദ് കുട്ടി ഹാജി, എം.ടി. അഷ്റഫ്, മിൽമ ജോർജ്, കെ.വി. അബ്​ദുറഹ്​മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.