മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ മുഴുവൻ പേരും പിടിയിൽ

കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ എല്ലാവരും അറസ്​റ്റിൽ. വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്​ദുൽ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി ജൂതപറമ്പിലെ നിസാമുദ്ദീൻ (24) എന്നിവരെയാണ്​ ഡി.സി.പി സുജിത്ത്​ ദാസി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മെഡിക്കൽ കോളജ്​ പൊലീസും ചേർന്ന്​ പിടികൂടിയത്​. വിചാരണത്തടവുകാരനായ താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖിനെ (29) ഞായറാഴ്​ച പൊലീസിനെ ​െവട്ടിച്ച്​ ബൈക്കിൽ കടന്നുകളയവെ ലോ കോളജിനടുത്തുനിന്നും അന്തേവാസി മലപ്പുറം താനൂര്‍ സ്വദേശി അട്ടത്തോട്​ ഷഹല്‍ ഷാനുവിനെ (25) വെള്ളിയാഴ്​ച താനൂരിലെ വീട്ടിൽനിന്നും പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. വിചാരണത്തടവുകാർ മോഷണം, മയക്കുമരുന്ന്​ വിൽപന, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ്​. ജൂലൈ 22ന്​ രാത്രി ഏഴരയോടെയാണ്​ നാലുപേരും സുരക്ഷ ജീവനക്കാര​ൻെറയും പൊലീസി​ൻെറയും കണ്ണുവെട്ടിച്ച്​ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.