മേപ്പയൂരിൽ സാമൂഹിക വ്യാപനമെന്ന് സംശയം; ജനങ്ങൾ ഭീതിയിൽ

മേപ്പയൂർ: കോവിഡ് -19 സാമൂഹിക വ്യാപനമുണ്ടോ എന്നത് അറിയുന്നതിനായി മേപ്പയൂരിൽ നടത്തിയ ആർ.പി.ടി.സി പരിശോധയിൽ രണ്ടുപേർ പോസിറ്റിവായത് ജനങ്ങളിൽ ഭീതിപടർത്തി. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകിയ ഹൈറിസ്ക് വിഭാഗത്തിൽപെട്ടവരിൽനിന്ന് തിരഞ്ഞെടുത്ത 43 പേർക്ക് നടത്തിയ സ്രവപരിശോധനയിൽ രണ്ടു പേരെയാണ് ഔദ്യോഗികമായി പോസിറ്റിവായതായി സ്ഥിരീകരിച്ചതെങ്കിലും മേപ്പയൂർ പഞ്ചായത്തിലെ രണ്ട് റേഷൻകടകളിലെ ജീവനക്കാരായ രണ്ടു പേർക്കുകൂടി രോഗം ബാധിച്ചതായാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെല്ലാം പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരാണ്. ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവും മൊബൈൽ കട തൊഴിലാളിയും ആർ.ആർ.ടി വളൻറിയർമാർ കൂടിയാണ് എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇവർക്കാർക്കും പ്രകടമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും സമ്പർക്ക സാധ്യതയില്ലെന്നതും സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന അപകടത്തെ വെളിവാക്കുന്നുണ്ട്‌. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും നിലവിൽ ക​െണ്ടയ്​ൻമെ​ൻറ് സോണാണ്. പുറത്തേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കയാണ്. ടൗണിലെ കള്ളുഷാപ്പ് നടത്തിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെത്തുകാരും ജീവനക്കാരും ഷാപ്പിലെത്തിയവരും ഇപ്പോൾ ക്വാറൻറീനിലാണ്. ഇതിൽ ആരോഗ്യ പ്രവർത്തകർ പട്ടികയിൽപെടുത്തിയ 17 പേരെ പേരാമ്പ്രയിലെത്തിച്ച് സ്രവപരിശോധന നടത്താൻ നടപടികൾ സ്വീകരിച്ചുവരുന്നതായി അറിയുന്നു. നിലവിൽ രോഗം പടരുന്നതി​ൻെറ തീവ്രത മനസ്സിലാക്കാൻ കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. റീനയും ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയുൾ​െപ്പടെയുള്ള ജീവനക്കാരും വീടുകളിൽ നിരീക്ഷണത്തിലാണ്. കോവിഡ് പ്രോ​േട്ടാകോൾ പൂർണമായും പാലിച്ച് ജാഗ്രതയോടെ വീട്ടിലിരുന്ന് അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. റീന അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.